ചെറുകുന്നിൽ കെട്ടിടത്തിൽ നിന്ന് ജോലിക്കിടെ വീണ് പരുക്കേറ്റ ടൈൽസ് തൊഴിലാളി ചികിത്സയ്ക്കിടെ മരിച്ചു

A tile worker who was injured after falling from a building while working in Cherukunnu died while undergoing treatment.

 കണ്ണപുരം : ടൈൽസ് പണിക്കിടെ കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീണു ഗുരു തരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ടൈൽസ്തൊഴിലാളി മരണമടഞ്ഞു മൊറാഴ മൊട്ടമ്മൽ സ്വദേശിയും അഞ്ചാംപീടിക ഐക്കാംഭാഗം താമസിക്കുന്ന മഞ്ചേരകത്ത് വീട്ടിൽ അഹമ്മദാ (71) ണ് മരണമടഞ്ഞത്.

തിങ്കളാഴ്ച്ച വൈകുന്നേരം 5.45 ഓടെ ചെറുകുന്ന് തറക്ക് സ മീപത്തെ ബന്ധു വീട്ടിൽ ടൈൽസ് പണിക്കിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ ഉടൻ കണ്ണൂർ എ.കെ.ജി ആശുപ്രതി യിൽ പ്രവേശിപ്പിച്ചെങ്കിലും അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ഭാ ര്യ: ഹഫ്‌സത്ത്. മക്കൾ: മൈ മുനത്ത്, മാരിയത്ത്. മരുമ ക്കൾ ഇസ്മായിൽ, റമീസ്, സ ഹോദരൻ: അബുബക്കർ ക ണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Tags