കണ്ണൂർ അയ്യൻകുന്നിൽ ഇറങ്ങിയ കടുവ കെണി വെച്ചകൂട്ടിൽ കുടുങ്ങി
Jan 10, 2026, 08:30 IST
ഇരിട്ടി : അയ്യൻകുന്നിലെ പാലത്തും കടവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ വെള്ളിയാഴ്ച രാത്രി തന്നെ വയനാട് കുപ്പാടി കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ പ്രദേശത്തെ വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. ആൺകടുവയാണ് കുടുങ്ങിയത്.
tRootC1469263">പാലത്തുംകടവിലെ രാകേഷിൻ്റെ ഫാമിൽ കയറി നാല് പശുക്കളെയാണ് കടിച്ചു കൊന്നത്. ഇതേ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറയും കൂടും സ്ഥാപിച്ചത്. പ്രദേശത്ത് കടുവ ഇറങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലായിരുന്നു.
.jpg)


