കാങ്കോൽ ടൗണിൽ നിർമ്മിക്കുന്ന ഡ്രൈനേജിന്റെ പ്രവർത്തി ഉദ്ഘാടനം ടി.ഐ മധുസൂദനൻ എംഎൽഎ നിർവ്വഹിച്ചു
Nov 5, 2024, 16:00 IST
പയ്യന്നൂർ: പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്ന വെള്ളൂർ-പാടിയോട്ടുചാൽ റോഡിൽ കാങ്കോൽ ടൗണിൽ നിർമ്മിക്കുന്ന ഡ്രൈനേജിന്റെ പ്രവർത്തി ഉദ്ഘാടനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. കാങ്കോൽ -ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
കേരള സർക്കാർ പൊതുമരാമത്ത് വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയാണ് ഈ പ്രവർത്തിക്കായി അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഓവർസിയർ നിമിഷ സ്വാഗതം പറഞ്ഞു. കാങ്കോൽ -ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പത്മിനി ,മെമ്പർമാരായ സുരേഷ് ബാബു, ടി എം സതീശൻ ,വി രാധാകൃഷ്ണൻ ,അബ്ദുൾ റഹ്മാൻ , ഷൈൻ ഗോപി എന്നിവർ സംസാരിച്ചു.