തുലാം പത്ത് പിറന്നു : ഉത്തരമലബാറിലെ കാവുകളിൽ ഇനി തെയ്യക്കാലത്തിൻ്റെ ചിലമ്പൊലി

The tenth of Thulam has dawned: the tinkling of anklets—signaling the arrival of the Theyyam season—now resonates within the sacred groves of North Malabar.

കണ്ണൂർ :  തുലാം പത്ത്  പിറന്നതോടെ ഉത്തര മലബാറിലെ കാവുകളിലും തറവാടുകളിലും വീണ്ടുമൊരു തെയ്യക്കാലത്തിന് തുടക്കമായി. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ഉൾപ്പെടെയുള്ള പ്രമുഖ കാവുകളിലാണ് ആദ്യ കളിയാട്ടങ്ങൾ അരങ്ങേറുക.കണ്ണൂർ, കാസർക്കോട് ജില്ലകളിലെ ആയിരക്കണക്കിന് ചെറുതും വലുതുമായ കാവുകളിലും തറവാട് ക്ഷേത്രങ്ങളിലും വിവിധ തെയ്യങ്ങൾ കെട്ടിയാടും.

കണ്ണൂരിലെ തെയ്യക്കാലത്തിന്  തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ശ്രീ ചാത്തമ്പള്ളിക്കാവിലാണ്. ഇവിടെ വിഷണ്‌ഠൻ തെയ്യം, തായ് പരദേവത, ഗുളികൻ തെയ്യങ്ങൾ കെട്ടിയാടി. വൻ ജനക്കൂട്ടമാണ് കടുത്ത ചൂടിനെ അവഗണിച്ച് കൊളച്ചേരി ശ്രീ ചാത്തമ്പള്ളി കാവിലെത്തിയത്. ഇനിയുള്ള ദിവസങ്ങളിൽപെരുങ്കളിയാട്ടങ്ങളും വിവിധ സ്ഥലങ്ങളിൽ നടക്കും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് നാലു ദിവസത്തോളം നീണ്ടുനിൽകുന്ന പെരുങ്കളിയാട്ടത്തിന് എത്തി ചേരുന്നത്. 

theyyam

എരമം കുറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പയ്യന്നൂർ എടനാട് തിരുവർക്കാട് ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ ഇക്കുറി പെരുങ്കളിയാട്ടമുണ്ട്.അരയിൽ ആളുന്ന പന്തങ്ങളുമായി ഉറഞ്ഞുതുള്ളുന്ന ഉഗ്രമൂർത്തിയായ ഘണ്ടാകർണനും വരദായനിയായ മുച്ചിലോട്ട് ഭഗവതിയും തീച്ചാമുണ്ഡിയും മന്ത്രമൂർത്തിയും തമ്പുരാട്ടിയും തുടങ്ങി നൂറുകണക്കിന് തെയ്യങ്ങൾ കാവുകളിൽ ചെണ്ടമേളങ്ങളുടെ താളത്തിൽ . അനുഗ്രഹം തേടി കാവുകളിൽ ഭക്തജനങ്ങൾ രാപ്പകലുകളെ ഭക്തി സാന്ദ്രമാക്കും .അടുത്ത വർഷം മെയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ  വളപട്ടണം കളരിവാതിൽക്കൽ ഭഗവതി ക്ഷേത്രത്തിലെയും മാടായിക്കാവിലെയും കളിയാട്ടങ്ങളോടെ ഈ വർഷത്തെ തെയ്യക്കാലത്തിന് സമാപനമാകും.

Tags