കൂട്ടുപുഴയിൽ 306 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി അറസ്റ്റിൽ

Thrissur native arrested with 306 grams of hashish oil in Koottupuzha
Thrissur native arrested with 306 grams of hashish oil in Koottupuzha


ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ്പിടിയിൽ. കണ്ണൂർ റൂറൽഎസ്പി അനൂജ് പലിവാലിൻ്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി ധനഞ്ജയൻ്റെ മേൽനോട്ടത്തിൽ ഇരിട്ടി സി ഐ കുട്ടികൃഷ്ണൻ,എസ് ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്.

1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.ബംഗ്ളുരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.

Tags