തൃശൂരിൽ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍


റിയല്‍ മീ സി13 മോഡല്‍ മൊബൈലാണ് നഷ്ടപ്പെട്ടത്.വീട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റുചെയ്തു. ചമ്മണ്ണൂര്‍ സ്വദേശി ഉത്തരപറമ്പില്‍ ഷിജില്‍ (18), പൂഴിക്കള സ്വദേശി ദൃഷഭ് ദത്ത് (18), കുഴിങ്ങര സ്വദേശി പെരിങ്ങാട് ശ്രീജിത്ത് രാജ് (24) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. കെ. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ചമ്മണ്ണൂര്‍ സ്വദേശി കരുവളപ്പില്‍ വീട്ടില്‍ ആഷിക്കിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഏഴിന് ചമ്മണ്ണൂര്‍ വടക്കേകുന്ന് റോഡില്‍ സുഹൃത്തിനോടോപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നത്. സുഹൃത്ത് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി ആഷിക്കിന്റെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ബലമായി തട്ടിപ്പറിക്കുകയായിരുന്നു.

റിയല്‍ മീ സി13 മോഡല്‍ മൊബൈലാണ് നഷ്ടപ്പെട്ടത്.വീട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികള്‍ ലഹരിമരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ മുന്‍പും പിടിക്കപ്പെട്ടിട്ടുള്ളവരാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.