തൃക്കരിപ്പൂരിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

Woman found dead after being hit by train in Thrikaripur
Woman found dead after being hit by train in Thrikaripur

നീലേശ്വരം :തൃക്കരിപ്പൂരിൽ പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു.പേക്കടം സ്വദേശി രാജന്റെ മകൾ അമൃത രാജാണ് (27) മരിച്ചത്. തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇരുന്നൂർ മീറ്റർ വടക്ക് മാറി ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്.

 ട്രാക്കിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെതിരിച്ചറിഞ്ഞത്.ചന്തേര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

tRootC1469263">

Tags