കണ്ണൂർ തൃച്ചംബരത്ത് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരുക്കേറ്റു

Three injured in bike collision near petrol pump in Trichambaram, Kannur
Three injured in bike collision near petrol pump in Trichambaram, Kannur

 
തളിപ്പറമ്പ : ദേശിയപാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക് . ഏഴാംമൈൽ സ്വദേശി സജീവൻ ഇയാളുടെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സലീം ചെറുപുഴ സ്വദേശിയും ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനിലെ പോലീസുകാരനായ ജിയോ എന്നിവർക്കാണ് പരിക്കേറ്റത്.

tRootC1469263">

സജീവൻ്റെയും, ജിയോയുടെയും പരിക്ക് സാരമുള്ളതാണ്. സജീവനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളെജിലും ജിയോയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് അപകടം.വിവരമറിഞ്ഞ് തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു
 

Tags