മൂന്നു ദിവസത്തെ ലോക ഫോട്ടോഗ്രാഫി ദിനാഘോഷത്തിന് കണ്ണൂർ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ തുടക്കമായി

Three-day World Photography Day celebrations begin at Taliparamba Town Square, Kannur

തളിപ്പറമ്പ : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും ക്രിയേറ്റീവ് ഐസ് ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി മൂന്നു ദിവസങ്ങളിലായി നടത്തുന്ന ഫോട്ടോഗ്രാഫി ദിനോഘോഷത്തിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ തുടക്കം കുറിച്ചു. ജില്ലാ പ്രസിഡണ്ട് സുനിൽ വടക്കുമ്പാടിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുൻസിപ്പൽ ചെയർപേഴ്സൺ സുബൈർ പി.കെ ഉദ്ഘാടനം ചെയ്തു.

എ കെ പി എ സംസ്ഥാന സെക്രട്ടറി ഷിബുരാജ് എസ് ഫോട്ടോഗ്രാഫിയും സമൂഹവും എന്ന സെമിനാറിന്റെ വിഷയാവതരണം നടത്തി.  ഉണ്ണി കൂവോട് AKPA സംസ്ഥാന ജനറൽ സെക്രട്ടറി, പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ  കെ. കെ. ആർ. വേങ്ങര,  എ കെ ബിജു രാജ് അസോസിയേറ്റ് എഡിറ്റർ കൈരളി ബുക്സ് & അകം മാസിക എന്നിവർ സംസാരിച്ചു. സംസ്ഥാന വെൽഫെയർ കമ്മിറ്റി ജന: കൺവീനർ രജീഷ് പി ടി കെ, സംസ്ഥാന കമ്മിറ്റി അംഗം  രാജേഷ് കരേള, ജില്ലാ ട്രഷറർ ഷജിത്ത് മട്ടന്നൂർ ഫോട്ടോഗ്രാഫി സൊസൈറ്റി വൈസ് പ്രസിഡന്റ് .പി പി ജയകുമാർ, ക്രിയേറ്റീവ് ഐസ് കോഡിനേറ്റർ ടി.സി. പ്രവീൺ,തളിപ്പറമ്പ് മേഖല പ്രസിഡന്റ് വത്സരാജ് പി സി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. എ കെ പി എ ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ് സ്വാഗതവും ക്രീയേറ്റീവ് ഐസ് സബ് കോർഡിനേറ്റർ ദിലീഷ് കുമാർ പരിയാരം നന്ദിയും പറഞ്ഞു.

Tags