'നെല്ലിമരത്തണലിൽ' തോട്ടട വെസ്റ്റ് യു പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തും
Feb 19, 2025, 15:06 IST


കണ്ണൂർ: തോട്ടട വെസ്റ്റ് യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നെല്ലിമരത്തണലിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഫെബ്രുവരി:23 ന് രാവിലെ 10 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വൈകു: 5 മണിക്ക് സമാപന സമ്മേളനം സിനി ആർട്ടിസ്റ്റ് ബിബിൻ ജോർജ് ഉൽഘാടനം ചെയ്യും. തുടർന്ന്പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.