തോട്ടട ഗവ ടെക്നിക്കൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നിന്നും ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച യുവാവ് റിമാൻഡിൽ

Youth who stole iron gate from Thottada Government Technical School auditorium remanded

എടക്കാട് : തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചിരുന്ന 45,000 രൂപ വിലമതിക്കുന്ന ഇരുമ്പ് ഗേറ്റും പെട്ടിയും മോഷ്ടിച്ച യുവാവ് പിടിയിൽ. മു ഴപ്പിലങ്ങാട് പാച്ചാക്കര നബീസാസിൽ കെ സി മു ഹമ്മദ് റിഷാനാ (30)ണ് എടക്കാട് പൊലിസിൻ്റെ പിടിയിലായത്.മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിലെ പ്രതിയാണിയാൾ.

ലഹരി വാങ്ങുന്നതി നായി ഇയാൾ സാധനങ്ങൾ മോ ഷ്ടിച്ച് വിൽപ്പന നടത്തുന്നതാ യി രഹസ്യാന്വേഷണവിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരു ന്നു. സിസിടിവി ദൃശ്യങ്ങൾ പരി ശോധിച്ചതിന്റെ അടിസ്ഥാന ത്തിൽ എടക്കാട് ഇൻസ്പെക്ടർ അനൂബ്കുമാറും സംഘവും നട ത്തിയ അന്വേഷണത്തിലാണ് യുവാവ്പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച സാധനങ്ങൾ മോഷണം പോയതായി തോട്ടട ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മനോജിന്റെ പരാതി യിൽ പൊലിസ് നടത്തിയ അന്വേഷണത്തിൽഗേറ്റ് കണ്ടെടുക്കുകയായിരുന്നു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ സീനിയർ സിപിഒ വി കെ നിധീഷ്, സിപിഒമാരായ ടി നിപിൻ, പി വി റിജിൻ, സുജിൻ കുമാർ എന്നിവരും പങ്കെടുത്തു.

Tags