അംബേദ്കർ അവാർഡ് തോമസ് അയ്യങ്കാനാലിന് സമ്മാനിക്കും


കണ്ണൂർ: ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഡോ.ബി.ആർ.അംബേദ്‌കർ പുരസ്കാരം-2025 ന് മലയോര മേഖലയിലെ
മുതിർന്ന പത്രപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ അർഹനായി.മാധ്യമ പ്രവർത്തന രംഗത്ത് കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന അദ്ദേഹത്തിൻ്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനകം വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ആർട്ടിസ്റ്റ് അമൽ രുപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും പതിനഞ്ചായിരം രൂപയും അടങ്ങുന്നതാണ് അംബേദ്കർ അവാർഡ്. അംബേദ്കർ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പതിമൂന്നിന് രാവിലെ പത്തിന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ
എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.കായംകുളം യൂനുസ് തോമസിന് അവാർഡ് സമ്മാനിക്കുമെന്ന്
ജൂറി അംഗങ്ങളായ വി.മണികണ്ഠൻ,പി.സി.അസൈനാർ ഹാജി, പി.ജി.ശിവബാബു എന്നിവർ അറിയിച്ചു.
