തീയ്യ ക്ഷേമസഭ കുടുംബ സംഗമം 17 ന് കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ നടക്കും
കണ്ണൂർ: തീയ്യ സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തീയ്യ ക്ഷേമ സഭ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 17 ന് രാവിലെ 10ന് കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രഹാളിൽ കുടുംബ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയർ അഡ്വ.പി. ഇന്ദിര കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.
"ഉത്തര മലബാറിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ തീയ്യരുടെ പങ്ക്, തീയ്യ സമൂഹം നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് ആദരിക്കൽ ചടങ്ങും കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.തീയ്യ വിഭാഗത്തെ പ്രത്യേക സമുദായമായി അംഗീകരിച്ച് ഏഴ് ശതമാനം സംവരണം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ അഡ്വ. ലതീഷ് ഭരതൻ, മനോജ് മടപ്പുര, ജ്യോതിപ്രകാശ്. ജയാനന്ദ് മാവിലായി, കെ.പി. പ്രകാശ് കുമാർ എന്നിവർപങ്കെടുത്തു.
.jpg)

