ഇതാണ് ജന്തർ മന്ദർ : കണ്ണൂരിൽ സമാപിച്ചു

This is Jantar Mantar Concluded in Kannur

കണ്ണൂർ: എഐഎസ്എഫ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച "ഇതാണ് ജന്തർ മന്ദർ"രാപ്പകൽ പ്രക്ഷോഭത്തിന്റെ സമാപന പരിപാടി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു..

എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ, സിപി ഷൈജൻ,കെ വി ഗോപിനാഥ്, കെ എം സപ്ന, പി കെ മിഥുൻ, ജിതേഷ് കണ്ണപുരം, സി ജസ്വന്ത്, പ്രണോയ് വിജയൻ, സന്മയ കെ എന്നിവർ സംസാരിച്ചു.

Tags