ഇതാണ് ജന്തർ മന്ദർ : പോരാട്ട വീര്യവുമായി എ ഐ എസ് എഫ് രാപകൽ സമരം

This is Jantar Mantar AISF stages a day-and-night protest fueled by a fighting spirit

കണ്ണൂർ : ഡൽഹിയിലെ ജന്തർ മന്ദറിൽ ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശം ഭരണകൂടം തടഞ്ഞതിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതീകാത്മകമായി "ജന്തർ മന്ദറുകൾ" ഒരുക്കുന്നതിൻ്റെ ഭാഗമായി എ ഐ എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പോരാട്ട വീര്യമുണർത്തി കണ്ണൂർ സ്‌റ്റേഡിയം കോർണറിലും ജന്തർ മന്ദറൊരുക്കി. കാൽടെക്സിൽ നിന്നും എഐഎസ് എഫ് നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളും പ്രകടനമായെത്തിയാണ് ജന്തർ മന്ദർ ഒരുക്കിയത്. പ്രശസ്ത സാഹിത്യകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ് ഇതാണ് ജന്തർ മന്ദർ രാപകൽ സമരം ഉദ്ഘാടനം ചെയ്തു.
 രാജ്യത്ത്  12 വർഷമായി നടന്നു കൊണ്ടിരിക്കുന്ന വെറുപ്പിൻ്റെ ഉത്സവത്തെ അവസാനിപ്പിക്കുവാൻ യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ  തമ്പടിക്കുന്ന കാഴ്ച  ഏറെ ആവേശം പകരുന്നതാണെന്ന്  ശിഹാബുദ്ദീൻ. പൊയ്ത്തുംകടവ് പറഞ്ഞു.    

കേരളത്തിൽ വെറുപ്പിൻ്റെ ഉത്സവം വലിയ രീതിയിൽ നടക്കുന്നില്ല അതിന് കാരണം നമ്മുക്ക് മുന്നേ  നടന്ന് പോയ നവോത്ഥാന നായകരുൾപ്പെടെയുള്ളവരുടെ  ശ്രമത്തിൻ്റെ ഫലമാണ്.
 സ്‌നേഹം പങ്കിട്ട് ജീവിച്ച മനുഷ്യർക്കിടയിൽ ജാതിയുടെയും ഭക്തിയുടെയും നിറങ്ങൾ കലർത്തി കൊണ്ടിരിക്കുകയാണ് രാജ്യത്തെ ഭരണാധികാരികൾ. ഇവിടെ   പല വിധ ഭയങ്ങൾ അവർ കൊണ്ടുവന്നു. അത്തരം ഭയം കൊണ്ടു നടക്കുന്ന ഒരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കുന്നതിൽ അവർ വിജയിച്ചു.

ഭയത്തിൽ രാജ്യത്തിൻ്റെ ഭരണം മുന്നോട്ട് കൊണ്ട് പോകുകയും  യുക്തികള ഇല്ലാതാക്കുകയും ചെയ്ത് കൊണ്ട് ഒരു ബ്ലാക് മെയിൽ രാഷ്ട്രീയം അവർ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സിയോണിസ്റ്റ് അജണ്ട അവർ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ട്രംപുൾപ്പെടെയുളള മൂന്നാം കിട രാഷ്ട്രീയക്കാരുടെ തുടർച്ചയായിട്ടാണ് ഇന്ത്യയിലെ ഭരണാധികാരികളെ കണക്കാക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കവി മാധവൻ പുറച്ചേരി, എഴുത്തുകാരൻ കെ പി കെ വെങ്ങര, മുൻകാല എഐ എസ് എഫ് , എഐ വൈ എഫ് നേതാക്കൾ കൂടിയായ സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവം ഗം 
സി പി മുരളി, ജില്ലാ അസിസ്റ്റ് സെക്രട്ടറി എ പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവം ഗം 
സി എൻ ചന്ദ്രൻ ,കണ്ണൂർ ജില്ലാ സെക്രട്ടറിസി പി സന്തോഷ്‌ കുമാർ, സംസ്ഥാന കൗൺസിൽ അംഗംസി പി ഷൈജൻ,   എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, എഐഎസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എ ഇസ്മായിൽ, 

എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി രജീഷ്,എഐവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി കെ മിഥുൻ,  കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ഉഷ,  ജില്ലാ സെക്രട്ടറികെ എം സപ്ന,  വനിതകലാസാഹിതി സംസ്ഥാന കമ്മിറ്റിയംഗം എൻ സി നമിത ടീച്ചർ,യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം,  ജോയിന്റ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോയ് ജോസഫ്,  എകെ എസ് ടി യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിവി രാധാകൃഷ്ണൻ മാസ്റ്റർ,  എഐ എസ്   എഫ് നേതാക്കളായ അനിൽ ചന്ദ്രൻ , സൻമയ കെ, നന്ദന വി എസ്, യദു കൃഷ്‌ണ , ഷനിൽ സന്തോഷ് , വൈശാഖ് രാജ്  തുടങ്ങിയവർ പങ്കെടുത്തു.എഐഎസ് എഫ് ജില്ല പ്രസിഡൻ്റ് എ പ്രണോയ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി ജസ്വന്ത് സ്വാഗതം പറഞ്ഞു .

തുടർന്ന് കടുക് ബാൻഡ് മ്യൂസിക്ക് നൈറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറി. 25 ന് കാലത്ത് 8 മണിക്ക് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി  പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും.എ ഐ എസ് എഫ് രാപ്പകൽ പ്രക്ഷോഭത്തിന് അഭിവാദ്യങ്ങളർപ്പിച്ച് എഐ വൈ എഫ്, ജോയിൻ്റ് കൗൺസിൽ, എ.കെ. എസ് ടി .യു, പെൻഷനേഴ്‌സ് കൗൺസിൽ, ബി കെ എം യു , കേരള മഹിളാ സംഘം, കിസാൻ സഭ  പ്രവർത്തകർ ഐക്യദാർഡ്യ പ്രകടനം നടത്തി.

Tags