കഴിഞ്ഞ 10 വർഷക്കാലത്തെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം ; അഡ്വ മാർട്ടിൻ ജോർജ്
തളിപ്പറമ്പ്; കഴിഞ്ഞ 10 വർഷക്കാലത്തെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർട്ടിൻ ജോർജ്
രാഷ്ട്രീയ നെറികേടുകളാണ് കഴിഞ്ഞ 10 വർഷത്തിനിടെ സർക്കാർ ജീവനക്കാർ നേരിടേണ്ടി വന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എന്തൊക്കെയാണ് സംഭവിച്ചത് എന്ന് ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ വലിയ തോൽവിയാണ് സി പി എം നേരിട്ടത്.കഴിഞ്ഞ 10 വർഷക്കാലത്തെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് ഈ നിയമ സഭ തെരഞ്ഞെടുപ്പ് ഫലം. സ്വജന പക്ഷേപാതമാണ് തളിപ്പറമ്പിൽ നടന്നത്. സി പി എമ്മിന്റെ പ്രവർത്തകർ തന്നെ നേതൃത്വത്തെ തിരുത്തുകയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കുമെന്നും അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.

തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റൊയത്തിൽ നടന്ന സമ്മേളനത്തിൽ എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി മഹേഷ് അധ്യക്ഷത വഹിച്ചു.നിയുക്ത എം എൽ എ വി കെ കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ,എ എൻ ജാഫർ ഖാൻ, പി കെ സരസ്വതി, നൗഷാദ് ബ്ളാത്തൂർ,കെ വി അബ്ദുൽ രസാഖ്,ഉമാ ശങ്കർ, ഇ ടി രാജീവൻ, കെ പ്രദീപൻ എന്നിവർ സംസാരിച്ചു
.jpg)

