തിരുവോണം ബംപർ അടിച്ചത് മുത്തു ഏജൻസി തളിപറമ്പിൽ വിറ്റ ടിക്കറ്റിന് : എങ്ങും കോടിപതിയാരെന്ന ചോദ്യം ഉയരുന്നു

The Thiruvonam Bumper prize went to a ticket sold by Muthu Agency in Taliparamba; the question of who the new millionaire is is being asked everywhere.


കണ്ണൂർ: കേരള സർക്കാരിൻ്റെ ഇത്തവണത്തെ ഓണം ബംപർ കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിവിറ്റ ടിക്കറ്റിന് ലഭിച്ചുവെന്ന് സ്ഥിരീകരിച്ച് ഉടമ എം വി അനീഷ് . കംപ്യൂട്ടറിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റ് എവിടെയാണ് വിൽപന നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട് തളിപറമ്പിലെ തമ്പുരാൻ  ഏജൻസിക്ക് മുത്തുവിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ച തെന്നാണ് സൂചന.എന്നാൽ മുത്തു ഏജൻ സിവിറ്റ ടിക്കറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആർക്കാണത് വിറ്റതെന്ന വിവരം പുറത്തു വന്നിട്ടില്ല വരുന്ന മൂന്ന് ദിവസം ബാങ്ക് പണിമുടക്ക് അവധിയായതിനാൽ സുരക്ഷാ കാരണങ്ങളാൽ ഒന്നാം സമ്മാനം ആർക്കാണ് അടിച്ചതെന്ന് വ്യക്തമാക്കാൻ സാധ്യത കുറവാണ്. എങ്കിലും ഞായറാഴ്ച്ച പൊതുമേഖല ബാങ്കുകൾക്ക് പ്രവൃത്തി ദിനമായ തിനാൽ ഭാഗ്യശാലി റാളെ തന്നെ ടിക്കറ്റ് സമർപ്പിക്കാനും സാധ്യതയുണ്ട്.

ഇതുരണ്ടാം തവണയാണ് ഇവിടെ ബംപർ അടിക്കുന്നത്. TL 360615 ടിക്കറ്റിനാണ് ഇക്കുറി ഒന്നാം സമ്മാനം അടിച്ചത്.  ചക്കരക്കല്ലിൽ ഉൾപ്പെടെയുള്ള ആറ് ബ്രാഞ്ച് ഓഫീസുകൾ മുത്തുവിനുണ്ട് കംപ്യൂട്ടറിൽ പരിശോധിച്ചപ്പോഴാ ത്ത് ഒന്നാം സ്ഥാനം അടിച്ചതെന്ന് താൻ വിറ്റടിക്കറ്റിനാണെന്ന് വ്യക്തമായതെന്ന് മുത്തു ലോട്ടറി ഏജൻസി ഉടമ എം.വി അനീഷ് പറഞ്ഞു ചക്കരക്കല്ലിലെ റീട്ടെയിൽ . ഷോപ്പു ഉൾപ്പെടെആറു കടകൾ ഇദ്ദേഹത്തിനുണ്ട്. ഇതുകൂടാതെ നിരവധി ഏജൻസിയും നൂറുകണക്കിന് ഏജൻ്റുമാരും മുത്തു ലോട്ടറി ഏജൻസിക്കുണ് 2025 ൽ ക്രിസ്‌തുമസ് , പുതുവത്സരബംപർ  മുത്തു ഏജൻസിക്ക്  അടിച്ചിട്ടുണ്ട്. 

ആവകയിൽമൂന്ന് കോടി രൂപ ഇദ്ദേഹത്തിന് കമ്മീഷൻ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അടിച്ച മൂന്ന് കോടി ഉൾപ്പെടെ ആറു കോടി രൂപ മുത്തു ഏജൻസി ഉടമയായ അനീഷിന് സ്വന്തമാകും ബംപർ മാത്രമല്ല മറ്റു ചില ലോട്ടറികളിലും ഒന്നാം സമ്മാനവും മറ്റു നിരവധി സമ്മാനങ്ങളും അനീഷിനു ലഭിച്ചിട്ടുണ്ട് നേരത്തെ ബാഡ്മൻ്റി ൺ കളിക്കാരനായ അനീഷ് കായികരംഗത്തു നിന്നാണ് ലോട്ടറി വിൽപനയിലേക്ക് എത്തുന്നത് രണ്ടാം തവണയും ബംപർ അടിച്ച ആഹ്ളാദത്തിൽ ചക്കരക്കൽ മുത്തു ഏജൻസി ടൗണിൽ മധുരം വിളമ്പി നാട്ടുകാരും ജീവനക്കാരും ഏജൻ്റുമാരും സന്തോഷം പങ്കിട്ടു.തുടർച്ചയായ ബംപർ നേട്ടത്തിലൂടെ ഭാഗ്യ വിൽപനയിലൂടെ മുന്നേറുകയാണ് ചക്കരക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തു ഏജൻസി.
 

Tags