തിരുവട്ടൂർ എ എൽ പി സ്കൂൾ എഴുപതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 23 ന്


തിരുവട്ടൂർ : 1954 ൽ സ്ഥാപിതമായി തിരുവട്ടൂരിന്റെയും പരിസര ഭാഗങ്ങളിലെയും ജനങ്ങൾക്ക് അക്ഷരവെളിച്ചമേകിയ തിരുവട്ടൂർ എ.എൽ.പി. സ്കൂളിന്റെ 70-ാം വാർഷികാഘോഷവും ദീർഘകാല സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ.കെ. കൃഷ്ണൻ മാസ്റ്റർക്കുള്ള യാത്രയയപ്പ് യോഗവും 23 ന് നടക്കും.
വാർഷികാഘോഷം ജില്ലാ സെഷൻസ് ജഡ്ജി ശ്രീ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകൻ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നിർവഹിക്കും. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ സംഘനൃത്തം, ഒപ്പന സ്കിറ്റ് ,എൻഡോവ്മെന്റ് വിതരണം സമ്മാനദാനം തുടങ്ങിയ പരിപാടികൾ വേദിയിൽ അരങ്ങേറും.

കെ.കെ കൃഷ്ണൻ മാസ്റ്റർ (HM തിരുവട്ടൂർ), സി. ഹസ്സൻ കുഞ്ഞി (സ്റ്റാഫ് സെക്രട്ടറി ), അഷ്റഫ് കൊട്ടോല ( വാർഡ് മെമ്പർ), ജാബിർ പി സി എം ( PTA പ്രസിഡണ്ട്), അബ്ദുൽ കരീം(PTA), അമൽ അശോക് (സ്കൂൾ അധ്യാപകൻ).