കണ്ണൂർ വനിതാ ജയിലിൽ നിന്നും ഷെറിൻ കാരണവരുടെ മർദ്ദനമേറ്റ തടവുകാരിയെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി

jail
jail

കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ കാരണവരുടെ മർദ്ദനത്തിന് ഇരയായ തടവുകാരി ജൂലിയെ ജയിലിൽ നിന്നും മാറ്റി. ഇവരെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്.

 ജൂലിയെന്ന തടവുകാരിയെ ആക്രമിച്ചതിന് ഷെറിൻ, ഷബ്ന എന്നീ വനിതാ തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിരുന്നു. നല്ലനടപ്പ് പരിഗണിച്ച് ഷെറിന് ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു. 14 വർഷം പൂർത്തിയായതിനെ തുടർന്നാണ് ഭാസ്കര കാരണവർ വധകേസിലെ പ്രതിയായ ഷെറിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായത്.

Tags