പാലങ്ങാട് നാരായണൻ നായരുടെ ചിതാഭസ്‌മം നാളെ തിരുനാവായയിൽ നിമജ്ജനം ചെയ്യും
കണ്ണപുരം :മൊട്ടമ്മലിൽ കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യൻ ആർമിയിലെ ഹവിൽ ധാറായിരുന്ന ധീര ജവാൻ പാലങ്ങാട്ട് നാരായണൻ നായരുടെ (94) ചിതാഭസ്‌മം നാളെ ഓഗസ്റ്റ് 22 ന് രാവിലെ ഒമ്പതിന് ഭാരതപ്പുഴയുടെ ത്രിമൂർത്തി സംഗമസ്ഥാനമായ തിരുനാവായയിലെ തീർത്ഥഘട്ടിൽ ഒഴുക്കും.
1962 ലെ ഇന്ത്യ-ചൈന, 1965, 1971 ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധങ്ങളിൽ പങ്കെടുത്ത് ജീവിച്ചിരുന്ന അപൂർവം സൈനികനായിരുന്നു .94 പിന്നിട്ട പാലങ്ങാട് നാരായണൻ നായർ.1962 ൽ നാരായണിയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമായിരുന്നു യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് ലീവ് റദാക്കി ഉടൻ പട്ടാള ക്യാമ്പിലേക്ക് പോകേണ്ടിവന്നത്.മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ , എംപിമാരായ കെ . സുധാകരൻ എംപി, രാജ് മോഹൻ ഉണ്ണിത്താൻ , എം എൽ എമാരായ ടി.കെ ഗോവിന്ദൻ,എം വിജിൻ , അഡ്വ. ടി. ഒ മോഹനൻ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ,ബിജെപി ജില്ലാ സെക്രട്ടറി എം പി ഗംഗാധരൻ , പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് സി സുനിൽ കുമാർ,ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് തുടങ്ങി സമൂഹത്തിൻ്റെ നാനാ തുറകളിൽ പെട്ട വ്യക്തിത്വങ്ങൾ ആദരാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.വിമുക്തഭടന്മാർക്കുള്ള സൈനിക ബഹുമതിയോടെ കണ്ണപുരം മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങിൽ നൂറുകണക്കിനു പേരെത്തി.
.jpg)

