തിങ്ക് സസ്റ്റെന ബിലിറ്റി ഫൗണ്ടേഷൻ വാർഷിക പ്രസംഗ മത്സരം 16 ന്
കണ്ണൂർ : വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനായി തിങ്ക് സസ്റ്റെന ബിലിറ്റി ഫൗണ്ടേഷൻ വാർഷിക പ്രസംഗ മത്സരം അഞ്ചാം പതിപ്പ് ജനുവരി 16 ന് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോളേജിലെ ഇന്നോവേഷൻ ആൻഡ് എൻ്റർപ്രണർഷിപ്പ് ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി കണ്ണൂർ റെയ്ഞ്ച് ഡിഐ. ജി യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും. നവീൻ മനോമോഹൻ മുഖ്യാതിഥിയാകും.
കേരളത്തിലെ വിവിധ എൻജിനിയറിങ് കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. വിജികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.എൻജിനിയറിങ് ബിരുദധാരികളുടെ തൊഴിൽ സാദ്ധ്യതകളെ ബാധിക്കുന്ന വെല്ലുവിളികളിലൊന്നായി ആശയവിനിമയശേഷിയുടെ അഭാവം മാറി കഴിഞ്ഞുവെന്ന് സംഘാടകർ അറിയിച്ചു. ഇതു പരിഹരിക്കുന്നതിനാണ് ഇത്തരം മത്സരങ്ങൾ നടത്തുന്നത്' വിദ്യാർത്ഥികളിൽ ആശയം വിനിമയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചു അവബോധം സൃഷ്ടിക്കുകയെന്നതാണ് ക്വിസ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻ്റർനാഷനൽ ട്രെയിനർ നവീൻ മനോ മോഹൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ലാവണ്യ നീലിയത്ത്, വിദ്യാർത്ഥികളായ ആദിഷ് , സ്വാദിക എന്നിവരും പങ്കെടുത്തു.
.jpg)


