തളിപ്പറമ്പിൽ മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നു : വയോധികയുടെ മാല പൊട്ടിച്ച രണ്ടു പേർ സ്കൂട്ടറിൽ രക്ഷപ്പെട്ടു : സി സി ടി വിദൃശ്യം പൊലിസിന് ലഭിച്ചു
തളിപ്പറമ്പ: തളിപ്പറമ്പിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. വ്യാഴാഴ്ച്ച രാവിലെ ചിറവക്കിൽ വയോധികയുടെ മാല കവർന്നു. ചിറവക്ക് മൊട്ടമ്മൽ മാളിന് സമീപത്തെ എ. ഉമാദേവിയുടെ (68) മാലയാണ് കവർന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മൊട്ടമ്മൽ മാളിന് താഴെയുള്ള ഓറഞ്ച് സൂപ്പർമാർക്കറ്റിൽ നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്നു ഉമാദേവി. മാളിന് മുൻവശത്തുകൂടി നബാസ് വില്ല ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അധികം ആൾക്കാർ ഉണ്ടാവാത്ത വഴിയാണിത്.
ലൂർദ് ആശുപത്രി- പുളിച്ച റമ്പ് റോഡിൽ നിന്ന് വീടിൻ്റെ ഭാഗത്തേക്കുള്ള റോഡിലേക്ക് നടക്കുമ്പോൾ രണ്ടുപേർ സ്കൂകൂട്ട റിൽ പിന്തുടർന്നെത്തുകയായിരു ന്നു. തുടർന്ന് റോഡരികിൽ നിർത്തി ഒരാൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നു. ത്. മറ്റൊരാൾ വയോധിക നടന്നു വരുമ്പോൾ പെട്ടെന്ന് മാല ഉമാദേവിയിൽ നിന്നും പൊട്ടിച്ചെടുത്ത് ഓടി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഉമാദേവി മോഷണവിവരം പൊലിസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌കൂട്ടറിൽ രക്ഷപ്പെട്ട രണ്ടു പേരുടെ സി.സി ടി.വിദുശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാലയുടെ ലോക്കറ്റ് മാത്രമാണ് സ്വർണമായിട്ടുണ്ടായിരുന്നത്. ഇത് കാൽപ്പവനോളം വരും. മൊട്ടമ്മൽ മാളിലെ സി. സി.ടി.വി ക്യാമറ പരിശോധിച്ചപ്പോഴാണ് രണ്ടുപേർ ഉമാദേവിയെ പിന്തുടരുന്ന ദൃശ്യം ലഭിച്ചത്. പട്ടാപ്പകൽ തളിപറമ്പിൽ നടന്ന മാല മോഷണം സ്ത്രീകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
.jpg)

