കണ്ണൂർ സയൻസ് പാർക്കിൽ കള്ളൻ കയറി ; നിരീക്ഷണ ക്യാമറയുടെ ഭാഗം അടിച്ചു മാറ്റി

Thief enters Kannur Science Park; breaks and removes part of surveillance camera
Thief enters Kannur Science Park; breaks and removes part of surveillance camera

കണ്ണൂർ : കണ്ണൂർ നഗരത്തിലെ സയൻസ് പാർക്കിലും തൊട്ടടുത്ത വിദ്യാലയത്തിലും കള്ളൻ കയറി. സയൻസ് പാർക്കിൽ പ്രവേശന കവാടത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് പാർക്കിലെ ഡമോൺസ്ട്രേറ്ററുടെ മുറിയിലെ നിരീക്ഷണ കാമറയുടെ നെറ്റ് വർക്ക് വീഡിയോ റിക്കോർഡർ (എൻ വി ആർ) അടിച്ചു മാറ്റിയാണ് സ്ഥലം വിട്ടത്. 

tRootC1469263">

മുറിയിലെ മേശവലിപ്പ് വലിച്ചിട്ട നിലയിലാണ്. മുറിയിൽ ബാഗിലുണ്ടായിരുന്ന സാധനങ്ങളും മോഷ്ടാവ് കൊണ്ടുപോയി. തൊട്ടടുത്ത ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലും മോഷ്ടാവ് കയറി. വിദ്യാലയത്തിലെ പ്രിൻസിപ്പാളിന്റെ മുറിയിലെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. 

കണ്ണൂർടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫിംഗർ പ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Tags