തെയ്യം കലാകാരൻമാരുടെ സംഘടനയായ പരിച കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തി

'Paricha,' an organization of Theyyam artists, staged a protest in front of the Kannur Collectorate.

കണ്ണൂർ: അനുഷ്‌ഠാന മേഖലയിലെ പ്രശ്‌നങ്ങൾ സർക്കാരും ദേവസ്വം ബോർഡും അടിയന്തിരമായി പരിഹരിക്കണമെന്ന് മലബാറിലെ തെയ്യം കാവ് പരിസ്ഥിതി സംഘടനയായ പരിചയുടെ ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഘടനയുടെ മാടായി പ്രമേയം അംഗീകരിക്കുന്നതിലൂടെയും സമഗ്ര തെയ്യം പാക്കേജ് നടപ്പിലാക്കുന്നതിലൂടെയും ദേവസ്വം നിയമങ്ങളിൽ തെയ്യം അനുഷ്ഠിക്കുന്നവരുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും പരിഗണിക്കണമെന്ന് ആവശ്യപെട്ട് ഇന്ന് രാവിലെ 10 മണിക്ക് പരിചയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ ധർണ നടത്തി.

തെയ്യം അനുഷ്‌ഠാന സമുദായങ്ങളിലെ അംഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, ഡോ. വൈ.വി കണ്ണൻ,പ്രശാന്ത് ബദരി നാരായണൻ,വിജേഷ് തോട്ടും കര, ആർ. ഉണ്ണി മാധവൻ, പി. ഷിബിന തുടങ്ങിയവർ സംസാരിച്ചു.

Tags