കണ്ണൂർ കൂവേരിയിൽ ഓട്ടോ മറിഞ്ഞ് തെയ്യം കലാകാരൻ മരിച്ചു

Theyyam artist dies after auto-rickshaw overturns in Kooveri, Kannur

 കൂവേരി : ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരൻ മരിച്ചു. കൂവേരി മുണ്ടോൻ വയലിന് സമീപത്തെ കെ.പി.ജിതേഷ് (45) ആണ് മരിച്ചത്. തെയ്യം കലാകാരൻ തടിക്കടവൻ കുഞ്ഞിരാമന്റെയും കെ.പി. ഭാർഗവിയുടെയും മകനാണ്. ജിതേഷ് ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയാണ്.

നാടുകാണി- കൂവേരി റോഡിൽ ജിതേഷ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതു വഴി വന്നവരാണ് മറിഞ്ഞു കിടക്കുന്ന ഓട്ടോറിക്ഷയെയും ജിതേഷിനെയും കാണുന്നത്. ഉടൻ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റൽ വുമണായി ജോലി ചെയ്യുന്ന പ്രസീനയാണ് ഭാര്യ. മകൻ: അനുമോദ് (പ്ലസ് വൺ വിദ്യാർഥി ). സഹോദരൻ : ജ്യോതിഷ് (മിലിട്ടറി).12.30 മുതൽ കൂവേരി  ജയ് ഹിന്ദ് ക്ലബ്ബിൽ പൊതു ദർശനം. മൂന്നു മണിക്ക് നാടുകാണി ശ്മശാനത്തിൽ സംസ്കാരം.

Tags