തെയ്യപ്രേമികളുടെ ഹൃദയം കവർന്ന കലാകാരൻ ; അശ്വന്ത് കോൾതുരുത്തി നിര്യാതനായി
തെയ്യപ്രേമികളുടെ ഹൃദയം കവർന്ന കലാകാരൻ ; അശ്വന്ത് കോൾതുരുത്തി നിര്യാതനായി
Oct 13, 2025, 13:45 IST
കണ്ണൂർ: കൗമാരകാലത്തുതന്നെ തെയ്യം കലയിൽ മുദ്ര ചാർത്തിയ അശ്വന്ത് കോൾതുരുത്തി(20) ജീവനൊടുക്കി. വാടക വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . 20 വയസിൽ തന്നെ കതിവന്നൂർ വീരൻ, കണ്ടനാർകേളൻ തുടങ്ങിയ ഏറെ പ്രാധാന്യമുള്ള തെയ്യങ്ങളെപ്പോലും അരങ്ങിലെത്തിച്ച് ഭക്തജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ കലാകാരനാണ് അശ്വന്ത്.
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. കോൾ തുരുത്തിയിലെ ജിഷയാണ് മാതാവ്. ഏറെക്കാലം മാതാവിന്റെ വീട്ടിലാണ് അശ്വന്ത്
താമസിച്ചിരുന്നത്. ആറ് മാസം മുമ്പാണ് വാടക വീട്ടിലേക്ക് താമസം മാറ്റിയത്. പിതാവ് അരോളി സ്വദേശി സൂരജ് മഹാരാഷ്ട്രയിലാ
അദ്ദേഹം നാട്ടിലെത്തിയ ശേഷം നാളെ സംസ്കാരം കോൾത്തുരുത്തിയിൽ നടക്കും .
.jpg)

