തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് തെയ്യം ചിത്രപ്രദർശനം നടന്നു

Theyam photo exhibition was held on the occasion of the Mundyakav Ottakola Mahotsava at Taliparamba Pookoth street
Theyam photo exhibition was held on the occasion of the Mundyakav Ottakola Mahotsava at Taliparamba Pookoth street

തളിപ്പറമ്പ; പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പൂക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തോടനുബന്ധിച്ച് തെയ്യം ചിത്രപ്രദർശനം നടന്നു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്, പയ്യന്നൂർ മേഖലയിൽ ആചാരപരമായി കെട്ടിയാടുന്ന 150 തെയ്യങ്ങളുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്. വ്യാഴാഴ്ച രാവിലെ 10 മണി  മുതൽ വൈകുന്നേരം 6 മണി വരെയാണ് പ്രദർശനം. പ്രശസ്ത ഫോട്ടോഗ്രാഫർ ചന്ദ്രൻ മാവിച്ചേരിയാണ് ചിത്രപ്രദർശനം ഒരുക്കിയത്. നിരവധി ആളുകളാണ് ചിത്രങ്ങൾ കാണാൻ ടൗൺ സ്ക്വയറിൽ എത്തിയത്. 

ചടങ്ങിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ രമേശൻ , ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്, പി സുരേഷ്, യു ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപക്ഷേത്രമാണ് മുണ്ട്യക്കാവ് .

Tags