കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും
Updated: Feb 28, 2026, 12:24 IST
രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് തടസ്സപ്പെടുക. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ അറിയിച്ചു.
കണ്ണൂർ: കെ.എസ്.ഇ.ബി ആർ.ഡി.എസ്.എസ് (RDSS) പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (01-03-2026, ഞായറാഴ്ച) കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
tRootC1469263">കാഞ്ഞിരോട് മുതൽ പാപ്പിനിശേരി വരെയുള്ള 33 കെ.വി ലൈനിൽ ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാലും, ഇതിന്റെ ഭാഗമായി 220 കെ.വി അഴീക്കോട് - കാഞ്ഞിരോട്, ഓർക്കാട്ടേരി - കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യേണ്ടതിനാലും ആണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് തടസ്സപ്പെടുക. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ അറിയിച്ചു.
.jpg)


