തെന്നല ബാലകൃഷ്ണപ്പിള്ള സൗമ്യതയുടെ മുഖമുദ്ര: അഡ്വ: മാർട്ടിൻ ജോർജ്ജ്
Jun 8, 2025, 19:55 IST


കണ്ണൂർ : കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ സംഘടനയെ കരുത്തോടെ മുന്നോട്ട് നയിച്ച കെ പി സി സി പ്രസിഡൻ്റായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നും സഹകരണ മേഖലയിൽ അദ്ദേഹത്തിൻ്റെ സേവനം പ്രശംസനീയമായിരുന്നുവെന്നും അഡ്വ :മാർട്ടിൻ ജോർജ്ജ് അഭിപ്രായപ്പെട്ടു
.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ കെ പി സി സി പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയുക്ത സംസ്ഥാന പ്രസിഡൻ്റ് ബിനു കാവുങ്കൽ അനുസ്മരണ പ്രഭാഷണം നടത്തി. എം രാജു അദ്ധ്യക്ഷത വഹിച്ചു. ഇ ഡി സാബു, ടി വി ഉണ്ണികൃഷ്ണൻ, ടി സി ലൂക്കോസ്, ശ്രീജ എസ് നാഥ്, കെ രാധ, മുണ്ടേരി ഗംഗാധരൻ, ബാബു മാത്യു,അഗീഷ് കാടാച്ചിറ, പി ഷാജിഷ് എന്നിവർ സംസാരിച്ചു.
tRootC1469263">