കണ്ണൂരിൽ റീ ടാറിങ് നടത്തി മാസങ്ങൾക്കുള്ളിൽ തെക്കി ബസാർ - കക്കാട് റോഡ് തകർന്നു ; വൻ കുഴികൾയാത്രക്കാർക്ക് അപകട ഭീഷണിയുണ്ടാക്കുന്നു
Mar 29, 2025, 10:30 IST


കണ്ണൂർ : റീ ടാറിങ് നടത്തി രണ്ടു മാസത്തിനുള്ളിൽ തെക്കി ബസാർ - കക്കാട് റോഡ് തകർന്നു. കക്കാട് സ്മാർട്ട് അംഗൻവാടിക്ക് സമീപമാണ് റോഡിൽ താറിളകി വൻ കുഴികൾ രൂപപ്പെട്ടത്.
രണ്ടു മാസം മുൻപാണ് മന്ത്രിയും കണ്ണൂർ മണ്ഡലം എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് ഈ റോഡിൽ റീ ടാറിങ് നടത്തിയത്.
ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ അറ്റകുറ്റപ്പണിക്ക് ശേഷമാണ് വേനൽ മഴയിൽ ടാറിങ് ഒലിച്ചു പോയി കുഴികൾ രൂപപ്പെട്ടത്. നിർമ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയത കാരണമാണ് ടാറിങ് ഇളകി പോകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.