കണ്ണൂരിൽ തീയ്യ മഹാസഭ സമുദായ കൂട്ടായ്മയും ആംബുലൻസ് ഉദ്ഘാടനവും ചെയ്തു
കണ്ണൂർ : തീയ്യ മഹാസഭ സമുദായ കൂട്ടായ്മയും ആംബുലൻസ് ഉദ്ഘാടനം തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഹാളിൽ നടന്നു.കണ്ണൂർ കോപ്പറേഷൻ മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. തീയ മഹാസഭ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എം. ടി പ്രകാശൻ അധ്യക്ഷത വഹിച്ചു. .ഉത്തര മേഖല ഡി ഐ ജി യതീഷ് ചന്ദ്ര ജിഎച്ച് ഐപിഎസ് മുഖ്യാതിഥിയായി, തീയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം മുഖ്യ പ്രഭാഷണം നടത്തി.
tRootC1469263">ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകരായ എൻജിനീയർ കെ എം നാരായണൻ, വിനോദ് കുമാർ എൻ.പി പറശ്ശിനി മടപ്പുര എന്നിവരെയും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന സതേൺ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ സജീവൻ കെ, ചന്ദ്ര മാർബിൾസ് എംഡി ജീജ ചന്ദ്രൻ, ഹിഷാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹിഷാം. സി, എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രം പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ, കൗൺസിൽമാരായ ഇ. ബീന, അർച്ചന വണ്ടിച്ചാൽ, തീയ്യ സമുദായ കോ ർഡിനേഷൻ ചെയർമാൻ ടി കെ രാജേന്ദ്രൻ, കെ എൻ ജയരാജ്, മമ്പറം ദിവാകരൻ, , സി കെ സദാനന്ദൻ, അഡ്വക്കറ്റ് ലതീഷ് ഭരതൻ, പി പി ജയകുമാർ, എം പി ശ്രീജിത്ത്, എൻജിനീയർ എം കെ കൃഷ്ണകുമാർ, കെ എം സ്കറിയച്ചൻ, കുക്കിരി രാജേഷ്, ലക്ഷ്മണൻ മയ്യിൽ, പിസി അശോകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഉഷാരാജിവ് സ്വാഗതവും ടി.മിലേഷ് കുമാർ നന്ദിയും പറഞ്ഞു
.jpg)


