കള്ളന്റെ കളി മുത്തപ്പനോടും ; കണ്ണൂർ ഹൈലാൻ്റ് മുത്തപ്പൻ മഠപ്പുര ക്ഷേത്രത്തിൽ ഭണ്ഡാര കവർച്ച ,സി.സി.ടി.വി ദൃശ്യം ലഭിച്ചു

Thief's game with Muthappan; Treasure theft at Kannur Highland Muthappan Mathappura temple, CCTV footage received
Thief's game with Muthappan; Treasure theft at Kannur Highland Muthappan Mathappura temple, CCTV footage received

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു. മോഷണം നടന്നതിൻ്റെ സി.സി.ടി.വിക്യാമറകൾ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്.ശനിയാഴ്ച്ച രാത്രി ഒൻപതിനും ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. കണ്ണൂർ എസ്.എൻ പാർക്കിനടുത്തുള്ളശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരമാണ് മോഷ്ടാവ് എടുത്തുകൊണ്ടുപോയത്.

Thief's game with Muthappan; Treasure theft at Kannur Highland Muthappan Mathappura temple, CCTV footage received

ഏകദേശം 8000 രൂപയോളം നഷ്ടപ്പെട്ടിരിക്കാമെന്ന് ക്ഷേത്രം ഭാരവാഹിയായ അലവില്‍ ലീലാലയം വീട്ടില്‍ രാഹുല്‍ കുനിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ നിന്നും ലഭിച്ച സി.സി.ടി.വിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു.
 
Tags