നാടക കലാകാരൻ ഡോ. കെ. കുഞ്ഞിക്കണ്ണൻ നിര്യാതനായി

Theatre artist Dr. K. Kunjikannan passes away
Theatre artist Dr. K. Kunjikannan passes away

തളിപറമ്പ് : കണ്ണൂർ ജില്ലയിലെ  സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിൽ നിറഞ്ഞുനിന്നഡോ. കെ .കുഞ്ഞിക്കണ്ണൻ (81 ) നിര്യാതനായി. കണ്ണൂർ എ. കെ. ജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അന്ത്യം.കുട്ടികളുടെ സഞ്ചരിക്കുന്ന തീ യേറ്റർ ഗ്രൂപ്പരായ വേനൽ തുമ്പിയുടെ ആദ്യകാല പരിശീലകനായിരുന്നു.  കണ്ണൂർജില്ലയിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനങ്ങൾ വഴി നിരവധി അമച്വർ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 45 വർഷക്കാലം ഹോമിയോ ചികിത്സ രംഗത്ത് സജീവമായിരുന്നു. 

tRootC1469263">

ഭാര്യ 'കെ പി കാർത്ത്യായനി, മക്കൾ ഷീജ കെ പി ( സി.എച്ച് കമ്മാരൻ സ്മാരക യു.പി സ്കൂൾമോറാഴ), ഷീമ കെ പി മരുമക്കൾ: മനോജ്‌ എം (മുണ്ടയാട് ), കെ വി ജനാർദ്ദനൻ (സി.പി.എം കുറ്റിപ്രത്ത് ബ്രാഞ്ച്) സഹോദരങ്ങൾ: പരേതരായ മാതി കീരിയാട്, പാറു (ചേലരി)കല്യാണി (കയരളം) കുഞ്ഞമ്പു, നാരായണി (കോൾതുരുത്തി.)പൊതുദർശനം ചൊവ്വാഴ്ച രാവിലെ 11 മുതൽ 2.30 വരെ കുറ്റിപ്രത്ത് വായനശാലയിൽ സംസ്കാരം വൈകുന്നേരം മൂന്ന്മണിക്ക് പൂവത്തുംചാലിൽ നടക്കും.

Tags