തോണിയിൽ നിന്നും വെള്ളക്കെട്ടിൽ വീണ യുവാവ് മുങ്ങിമരിച്ചു


വടകര: വെള്ളപ്പൊക്കത്തിൽ തോണിയിൽ രക്ഷപ്പെട്ട യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ വെള്ളക്കെട്ടിൽ വീണു മരിച്ചു. എടച്ചേരി നോർത്ത് തുരുത്തിയിലെ കൈക്കണ്ടത്തിൽ അനീഷാണ്(39) തോണിയിൽ നിന്നും വെള്ളത്തിൽ വീണ് മരിച്ചത്.
സ്വന്തം വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം സഹോദരൻ്റെ വീട്ടിലേക്ക് അനീഷും കുടുംബവും മാറിയിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെ തോണി തുഴഞ്ഞ് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയിൽ തോണിയിൽ നിന്നും വെള്ളത്തിലേക്ക് വീണാണ് അപകടമുണ്ടായത്.
ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് വീട്ടു വളപ്പിൽ സംസ്ക്കരിച്ചു.
പിതാവ്: കൈക്കണ്ടത്തിൽ നാണു, മാതാവ് : നാരായണി. ഭാര്യ: അതുല്യ. മക്കൾ: അനൗഷിക, ആഷോൺ. സഹോദരങ്ങൾ : അനിൽ കുമാർ,അനിത, ഷൈനി.
