പോക്സോ കേസിൽ പ്രതിയായ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

The young accused in the POCSO case was sentenced to 16 years rigorous imprisonment and a fine of Rs 1.5 lakhs
The young accused in the POCSO case was sentenced to 16 years rigorous imprisonment and a fine of Rs 1.5 lakhs

കണ്ണൂർ: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 16 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പെരിങ്ങോം മാടക്കാംപൊയില്‍ കോടന്നൂരിലെ കൊവ്വക്കാരന്‍ വീട്ടില്‍ കെ.ശ്രീജിത്ത് എന്ന വാവയെയാണ്(36) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2022 ഡിസംബറില്‍ പയ്യന്നൂര്‍ പോലീസ് പരിധിയില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷ വെവ്വേറെ തന്നെ അനുഭവിക്കണം.

പയ്യന്നൂര്‍ എസ്.ഐയായിരുന്ന കെ.വി.മുരളിയാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ എം.വി ഷീജുവാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

Tags