ആറളത്തെ കാട്ടാന പ്രശ്നം ഗുരുതരം : ആനമതിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്

The wild elephant problem in Aralam is serious Minister Sunny Joseph says the construction of the elephant wall will be completed

കണ്ണൂർ: ആറളത്തെ കാട്ടാന പ്രശ്‌നം ഗുരുതരമാണെന്ന് വൈദ്യുതി മന്ത്രി അഡ്വ സണ്ണി ജോസഫ് കണ്ണൂരിൽ പറഞ്ഞു വന്ന പാലകരുടെ ജീപ്പ് അക്രമിക്കുക മാത്രമല്ല കുത്തിമറിച്ചിടുകയും ചെയ്തു. കാട്ടാനശല്യം തടയാൻ ആന മതിൽ നിർമ്മാണം വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫാം പ്രദേശത്തെ കാടുവെട്ടി തെളിക്കാനും ആനയെ തുരത്താനുള്ള നടപടിക്കുമായി കൂടുതൽ ആർ ആർ ടി ഉദ്യോഗസ്ഥരെ നിയമിക്കും വനം വകുപ്പ് മന്ത്രി കാട്ടാന പ്രശ്നം ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചു ചേർത്തിരുന്നു കാട്ടാനകളെ ആകർഷിക്കാത്ത കൃഷിരീതിക്കാണ് ആറളം ഫാമിൽ ഉൾപ്പെടെ പ്രാധാന്യം നൽകുകയെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളത്തിൽ വൈദ്യുതിയുടെ കാര്യത്തിൻ പ്രതിസന്ധിയില്ല കടംവാങ്ങിയ വൈദ്യുതി ഒരു നിമിഷം പോലും തെറ്റാതെ തിരിച്ചു നൽകേണ്ടതുണ്ട് രാജ്യത്താകെ എൽ ലിനോ പ്രതിഭാസം കാരണം ചൂട് വർദ്ധിച്ചതായും സണ്ണി ജോസഫ് പറഞ്ഞു.

Tags