തളിപ്പറമ്പ് കുറ്റ്യേരിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ വീട്ടു മതിൽ തകർത്തു

The wall of the house where BJP held election campaign in Taliparamba Kuttiyeri was demolished

തളിപ്പറമ്പ് : തളിപ്പറമ്പ് കുറ്റ്യേരിയിൽ സംഘർഷത്തിന് ശ്രമം.ബി.ജെ.പി ചിഹ്നമുൾപ്പെടെ എഴുതിയ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തു.. ഇന്ന് പുലര്‍ച്ചെ 12.05ന് ബൈക്കിലെത്തിയ സംഘമാണ്  സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയ മതില്‍ തകര്‍ത്തത്. നമ്മുടെചിഹ്നം താമര എന്നെഴുതി താമര ചിഹ്നം വരച്ച മതിലാണ് തകര്‍ക്കപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് ഇതിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു..

tRootC1469263">

ശബ്ദം കേട്ട് സമീപത്തെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ബി ജെ പി പ്രവര്‍ത്തകന്‍ രാധാകൃഷ്ണനേയും ഭാര്യയേയും അക്രമിസംഘം കല്ലെറിഞ്ഞു.ഭാഗ്യം കൊണ്ടാണ്ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വിവരമറിഞ്ഞ  ബി.ജെ.പി ജില്ല സെല്‍ കോര്‍ഡിനേറ്റര്‍ രമേശന്‍ ചെങ്ങൂനി, ഏരിയ പ്രസിഡന്റ് വി.പി.കുഞ്ഞിരാമന്‍, എസ്.സി.മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.ഷിബു എന്നിവര്‍ സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിൽ ബിജെപി കുറ്റ്യേരി ഏരിയ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

Tags