കണ്ണൂർ എരിപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം
Jul 19, 2025, 11:15 IST
കണ്ണൂർ/ പഴയങ്ങാടി : എരിപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിൻ്റെ ടയർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇന്നലെ വൈകിട്ട് 5.45 ന് അപകടത്തിൽപ്പെട്ടത്.
എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപത്താണ് അപകടം. ബസിൻ്റെ മുൻവശത്ത് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. ഉഗ്രശബ്ദം കേട്ടു യാത്രക്കാരും നാട്ടുകാരും നടുങ്ങി. ഡ്രൈവർ ബസ് ബ്രേക്കിട്ട് നിർത്തിയതിനാലാണ് ദുരന്തമൊഴിവായത്
tRootC1469263">.jpg)


