തൃശ്ശൂര്‍ വാല്‍പ്പാറയിലെ ഹോം സ്റ്റേയില്‍ പുലി കയറി
Nov 6, 2024, 15:20 IST
തൃശ്ശൂര്‍ വാല്‍പ്പാറയിലെ ഹോം സ്റ്റേയില്‍ പുലി കയറി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വാല്‍പ്പാറ ടൗണിലുള്ള കോ-ഓപ്പറേറ്റീവ് കോളനിയില്‍ സ്റ്റാലിന്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഹോം സ്റ്റേയിലാണ് പുലി കയറിയത്.
ശബ്ദം കേട്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ സി.സി.ടി.വി. നോക്കിയപ്പോഴാണ് വീട്ടുവളപ്പില്‍ പുലി നില്‍ക്കുന്നതായി കണ്ടത്. വന്യമൃഗശല്യം അതിരൂക്ഷമായിട്ടും ഈ മേഖലയില്‍ വനംവകുപ്പ് കാര്യമായി ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം കുറച്ചുദിവസംമുന്‍പ് ഈ മേഖലയിലാണ് പുലി ഝാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയെ ആക്രമിച്ചുകൊന്നത്.