ആറാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിക്ക് നാളെ തുടക്കമാവും

kannur press club jonarsist
kannur press club jonarsist

മാധ്യമ പ്രവര്‍ത്തകരുടെ മല്‍സരങ്ങള്‍ക്ക് പുറമെ ഉദ്ഘാടന ദിവസമായ 2ന് ജില്ലയില്‍ വിവിധ യുവജന സംഘടന നേതാക്കള്‍ പങ്കെടുക്കുന്ന വേളിബോള്‍ മല്‍സരം,

കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ കണ്ണൂര്‍ പ്രസ്‌ ക്ലബ് സംഘടിപ്പിച്ചു വരാറുള്ള തുളസി ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളി മെയ് 2,3,4 തീയ്യതികളിലായി കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ ജേര്‍ണലിസ്റ്റ് വോളിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

tRootC1469263">

മാധ്യമ പ്രവര്‍ത്തകരുടെ മല്‍സരങ്ങള്‍ക്ക് പുറമെ ഉദ്ഘാടന ദിവസമായ 2ന് ജില്ലയില്‍ വിവിധ യുവജന സംഘടന നേതാക്കള്‍ പങ്കെടുക്കുന്ന വേളിബോള്‍ മല്‍സരം, 3 ന്, സിനിമാ താരവും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ അബുസലീം, ഷിയാസ് കരീം, രാജീവ് പിള്ള,മിസ്റ്റര്‍ വേള്‍ഡ് ഷിനു ചൊവ്വ, മുന്‍ മുൻ ഇന്ത്യന്‍ ഫുട്‌ബോൾ താരം സി കെ വിനീത് ഉള്‍പ്പെടുന്ന സെലിബ്രിറ്റി ടീം, സിറ്റി പൊലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് ഐ പി എസ് നയിക്കുന്ന പൊലീസ് ഓഫീസേഴ്‌സ് ടീമും തമ്മില്‍ മല്‍സരിക്കും. ഫൈനല്‍ ദിവസമായ 4 ന് വനിതകളുടെ വേളിബോള്‍ പ്രദര്‍ശന മല്‍സരവും നടക്കും.

Tags