ഇരിട്ടി പഴയ പാലത്തിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച രണ്ടാമത്തെ ഉയര ഗേറ്റും ടൂറിസ്റ്റ്.ബസ് ഇടിച്ചു തകർന്നു
ഇരിട്ടി: അറ്റകുറ്റപ്പണി പൂർത്തീകരിച്ച ഇരിട്ടി പഴയപാലത്തിൻ്റെ ഉയരഗേറ്റ് വീണ്ടും വാഹനമിടിച്ചു തകർന്നു. ഇത്തവണയും ടൂറിസ്റ്റ് ബസാണ് വില്ലനായത്. ഇരിട്ടി പഴയ പാലത്തിന്റെ സംരക്ഷണത്തിനായി പായംഭാഗത്ത് നിർമ്മിച്ച ഉയര ഗേറ്റും ഇടിച്ചു തകർത്തു കഴിഞ്ഞദിവസം മറ്റൊരു ടൂറിസ്റ്റ് ബസ് ഇടിച്ച് ഇരിട്ടി ടൗൺ ഭാഗത്തെ ഉയര ഗേറ്റ് പൂർണ്ണമായും തകർത്തിരുന്നു.
tRootC1469263">ഞായറാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനത്തിൽ ബസ് ഇടിക്കുകയായിരുന്നു. വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സൂചനയുള്ള ബോർഡ് നോക്കാതെയാണ് വയനാട്ടിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് പാലത്തിൽ പ്രവേശിച്ചത്.
ബസ്സിന്റെ മുകൾത്തട്ടിലെ എസിയുടെ ഭാഗം ഉയര ഗേറ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഉയര ഗേറ്റിന്റെ മുകൾ ഭാഗത്തെ ബീം ഒടിഞ്ഞ നിലയിലാണ്. ഇനി വീണ്ടും അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ ഇതിലൂടെയുള്ള വാഹനഗതാഗതം പുനസ്ഥാപിക്കാൻ കഴിയുകയുള്ളൂ.
.jpg)


