പഴയങ്ങാടിയിൽ കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണു: കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

House roof collapses during heavy rain in Pazhayangadi 7 year old boy sleeping in the bedroom has a miraculous escape

പഴയങ്ങാടി : പഴയങ്ങാടി കുളവയലിൽ വീടിന്റെ മേൽകൂര തകർന്ന് വീണു അപകടം. ഈ സമയം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എഴു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

പഴയങ്ങാടി കുളവയലിൽ മൊത്തങ്ങ ചന്ദികയുടെ വീടാണ് തകർന്നത്. ഞായറാഴ്ച്ചരാവിലെ ഏഴുമണിയോടെയാണ് അപകടം. മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഏഴു പയസുകാരൻ പാർത്ഥിപ് തകർന്നു വീണ മേൽക്കൂരയുടെ അടിയിൽപ്പെട്ടു പോയി. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വാതിൽ തല്ലി പൊളിച്ച് കുട്ടിയെ പുറത്തെടുത്തത. 

തുടർന്ന് മൊട്ടാ മ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർത്ഥി പിന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.. എന്നാൽ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വീടിൻ്റെ മേൽക്കൂരയിലെ കഴുക്കോൽ, ഉത്തരം, ഓടുകൾ എന്നിവയാണ് കനത്ത മഴയിൽ തകർന്ന് കിടപ്പുമുറിയിലേക്ക് വീണത്. മഴ കനത്തതോടെ കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്‌ടമാണുണ്ടായത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.

Tags