ചിറക്കൽ റെയിൽവേ സ്റ്റേഷൻ്റെ പുന:സ്ഥാപനം ചിറക്കൽ പൈതൃക നഗരിയിൽ നാട്ടുകാരുടെആഹ്ലാദം ; ചാമുണ്ഡി കോട്ടത്ത് പ്രാർത്ഥന നടത്തി മധുരം വിളമ്പി

The reconstruction of Chirakkal railway station has brought joy to the locals in the Chirakkal heritage town
The reconstruction of Chirakkal railway station has brought joy to the locals in the Chirakkal heritage town

കൊറോണയ്ക്ക് മുൻപ് നിർത്തലാക്കിയ ആറു ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കാനും മുൻകൈ  എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ചിറക്കൽ: നൂറ്റാണ്ടു പിന്നിട്ട ചിറക്കൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കിയ നടപടി കേന്ദ്ര സർക്കാർ പിൻവലിച്ച വാർത്ത ചിറക്കൽ ദേശവാസികൾ ആഹ്ലാദത്തോടെയാണ് കേട്ടത്.  ചിറക്കൽ കോവിലകം ചാമുണ്ഡി കോട്ടത്ത് അവർ ഒത്തുകൂടി പ്രാർത്ഥന നടത്തി. വിഘ്ന നിവാരണത്തിന്നായി  ചാമുണ്ഡി കോട്ടം തിരുനടയിൽ ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ വലിയ രാജ തേങ്ങയുടച്ചു  കൂട്ടപ്രാർത്ഥന നടത്തി. ഭക്തജനങ്ങളുടെ നാമജപവുമുണ്ടായി.
വ്യാഴാഴ്ച്ചവൈകുന്നേരം ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സംഘടിപ്പിച്ച ആഹ്ലാദസഭ ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

tRootC1469263">

ബി ജെ പി ജില്ലാ പ്രസിഡൻ്റ് കെ. കെ. വിനോദ് മാസ്റ്റർ ചിറക്കൽ വലിയ രാജ സി.കെ. രാമവർമ്മയ്ക്ക് മധുരം നൽകി ആ ഹ്ലാദം പങ്കിട്ടു. പൈതൃക നഗരി പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കലിൻ്റെ ഗേറ്റ് വേയായിറെയിൽവേ സ്റ്റേഷനെ മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്ര സർക്കാരിൽസമ്മർദ്ദം ചെലുത്തുമെന്ന് പി.കെ കൃഷ്ണദാസ് ഉറപ്പു നൽകി. 

കൊറോണയ്ക്ക് മുൻപ് നിർത്തലാക്കിയ ആറു ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കാനും മുൻകൈ  എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ചിറക്കൽ റെയിൽവേ സ്റ്റേഷൻ വഴി യാത്ര ചെയ്യാൻ തദ്ദേശ വാസികൾ പരമാവധി ശ്രമിക്കണമെന്ന് ബി ജെ പി ജില്ലാ അധ്യക്ഷൻ കെ. കെ. വിനോദ് കുമാർ അഭിപ്രായ പ്പെട്ടു ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ വലിയ രാജ അധ്യക്ഷത വഹിച്ചു.

പദ്മശ്രീ എസ്. ആർ.ഡി. പ്രസാദ്, ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്,നോർത്ത് മലബാർറെയിൽവേ പാസഞ്ചേഴ്സ് കോ ഓഡിനേഷൻ കമ്മിറ്റി പ്രതിനിധി ചന്ദ്രാംഗദൻ ചിറക്കൽ റസിഡൻസ് അസോസിയേഷൻ  പ്രസിഡൻ്റ് പ്രദീപ്, ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപിക അംബികാ വർമ്മ മാതൃസമിതി പ്രസിഡൻ്റ് ഷീന ഷാജി , ഇ സൗമ്യ, ബിജുല , ബി ജെ പി ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, പി.വി സുകുമാരൻ, കെ.എംപ്രമോദ്
എന്നിവർ പ്രസംഗിച്ചു

Tags