കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ് മേയര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മത്‌സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥിയെയും ബൂത്ത് പ്രസിഡന്റിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

The rebel candidate and booth president contesting against the UDF mayoral candidate in Kannur Corporation
The rebel candidate and booth president contesting against the UDF mayoral candidate in Kannur Corporation

പാര്‍ട്ടി പ്രവര്‍ത്തിക്കിടെയില്‍ ഏറെ സ്വാധീനമുളള ബിന്ദു മത്‌സരിക്കുന്നത് യു.ഡി. എഫിന് ക്ഷീണം ചെയ്തിട്ടുണ്ട്.

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലം വാര്‍ഡില്‍ മത്‌സരിക്കുന്ന കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയെ ഡി.സി.സി പുറത്താക്കി. പയ്യാമ്പലം ഡിവിഷനില്‍ യു.ഡി. എഫ്  സ്ഥാനാര്‍ത്ഥിയായ അഡ്വ. പി. ഇന്ദിരയ്‌ക്കെതിരെ മത്‌സരിക്കുന്ന കെ. എന്‍ ബിന്ദുവിനെയാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്താക്കിയത്.  ഇവര്‍ക്ക് പിന്‍തുണ നല്‍കിയ ബൂത്ത് പ്രസിഡന്റ് എം.പി രഘൂത്തമനെയും പുറത്താക്കിയതായി ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

tRootC1469263">

 കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് പയ്യാമ്പലം. മേയര്‍ സ്ഥാനാര്‍ത്ഥിയും നിലവില്‍ ഡെപ്യൂട്ടി മേയറുമായ അഡ്വ. പി. ഇന്ദിരയാണ് ഇവിടെ മത്‌സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ ജയസൂര്യയാണ് ഇവിടെ വിജയിച്ചത്. അഡ്വ.വിമലാകുമാരിയാണ് ഇവിടെ സി.പി. എം സ്ഥാനാര്‍ത്ഥി. കണ്ണൂരിലെ പ്രമുഖ അഭിഭാഷക കൂടിയാണ് വിമലാകുമാരി.

പാര്‍ട്ടി പ്രവര്‍ത്തിക്കിടെയില്‍ ഏറെ സ്വാധീനമുളള ബിന്ദു മത്‌സരിക്കുന്നത് യു.ഡി. എഫിന് ക്ഷീണം ചെയ്തിട്ടുണ്ട്.  എങ്കിലും വീടുകള്‍ കയറിയുളള പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഇന്ദിരയും പ്രവര്‍ത്തകരും. ബി. ജെ.പിക്കായി അപര്‍ണാപുരുഷോത്തമനാണ് മത്‌സര രംഗത്തിറങ്ങുന്നത്. 

കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി മത്‌സരിക്കുന്നത് ഭൂരിപക്ഷത്തില്‍ വിളളല്‍ വീഴ്ത്തുമെന്നാണ് എല്‍.ഡി. എഫും ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നില്‍ കരുത്തയായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ അട്ടിമറി വിജയം എല്‍. ഡി. എഫ് പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ നേരത്തെ ഉദയം കുന്നിലും കാനത്തൂരിലും ജയിച്ചതിന്റെ അനുഭവപരിചയം ഇന്ദിരയ്ക്കുണ്ട്. ഡെപ്യൂട്ടി മേയര്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഭരണ പരിചയവും ഇന്ദിരയ്ക്ക് തുണയാകുമെന്ന പ്രതീക്ഷയുണ്ട്.

Tags