പയ്യന്നൂർ കണ്ടങ്കാളിയിൽ പേര മകൻ്റെ കൊടും മർദ്ദനമേറ്റ വയോധിക ചികിത്സയ്ക്കിടെ മരിച്ചു

The old man who suffered severe torture died during treatment payyannur
The old man who suffered severe torture died during treatment payyannur

മദ്യപിച്ചെത്തിയ റിജു തൻ്റെ കൂടെ താമസിക്കുന്ന വൈരാഗ്യത്താൽ കാർത്യായനിയെ മർദ്ദിക്കുകയും തലചു മരിലിടിച്ചു മുറിവേൽപ്പിക്കുകയും കൈയ്യൊടിക്കുകയും ചെയ്തു

'പയ്യന്നൂർ : കണ്ടങ്കാളിയിൽ പേരമകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 88 വയസ്സുകാരിയായ മണിയറ കാർത്ത്യായനിയാണ് മരിച്ചത്. ഈ മാസം പതിനൊന്നാം തീയതിയാണ് കിടപ്പ് രോഗിയായ കാർത്ത്യായനിയെ പേരമകൻ റിജു ക്രൂരമായി മർദ്ദിച്ചത്. മദ്യപിച്ചെത്തിയ റിജു കാർത്ത്യായനിയുടെ തല ചുമരിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി ഹോം നഴ്സ് മൊഴി നൽകിയിരുന്നു. പ്രതി റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

tRootC1469263">

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു കാർത്യായനി 'സംഭവത്തിന് ശേഷം ഒളിവിൽ പോയ റിജുവിൻ്റെ കണ്ടങ്കാളി സോമേശ്വര ക്ഷേത്രത്തിനടുത്തെ വീടും കാറും അജ്ഞാത സംഘം തകർത്തിരുന്നു പൊലിസ് പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം 'കിടപ്പു രോഗിയായ കാർത്യായനിയെ അമ്മിണിയെന്ന ഹോം നഴ്സാണ് പരിചരിച്ചിരുന്നത്. 

മദ്യപിച്ചെത്തിയ റിജു തൻ്റെ കൂടെ താമസിക്കുന്ന വൈരാഗ്യത്താൽ കാർത്യായനിയെ മർദ്ദിക്കുകയും തലചു മരിലിടിച്ചു മുറിവേൽപ്പിക്കുകയും കൈയ്യൊടിക്കുകയും ചെയ്തുവെന്നാണ് പരാതി.
   
ഈ മാസം11 ന് ഉച്ചയ്ക്കാണ് കാർത്ത്യായനി അമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് വെൻ്റിലേറ്ററിലേക്കും മാറ്റി.

കട്ടിലിൽ നിന്ന് വീണു പരിക്കേറ്റുവെന്നായിരുന്നു വീട്ടുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇവരെ പരിചരിച്ചിരുന്ന ഹോം നഴ്സ് ആലക്കോട് ഉദയഗിരി സ്വദേശിനി അമ്മിണി രാമകൃഷ്ണൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുക്കുകയായിരുന്നു. 

സ്വത്ത് വീതം വെച്ചച്ചോൾ ഇവരുടെ സംരക്ഷണ ചുമതലയേറ്റെടുത്തത്, മകൾ ലീലയായിരുന്നു. അതിനാൽ കാർത്ത്യായനി അമ്മയുടെ പേരിലുണ്ടായിരുന്ന വീടും ലീലക്ക് നൽകി. പിന്നീട് അവർ ആ വീട് വാടകക്ക് നൽകി ലീലയും മക്കളും താമസിക്കുന്ന കണ്ടങ്കാളിയിലെ വീട്ടിലേക്ക് കൂട്ടുകയും പരിചരിക്കാനായി ഹോം നഴ്സിനെ ഏർപ്പാടാക്കുകയും ചെയ്തു. റിജുവിൻ്റെ ഭാര്യ പ്രസവിച്ച ശേഷം ഇരട്ട കുട്ടികളുമായി ഇവർ വീട്ടിലെത്തിയതോടെ, ഇവരെ ഒന്നിച്ച് താമസിപ്പിക്കുന്നതിലുള്ള വിരോധത്തിൻ്റെ പേരിൽ റിജു അക്രമിച്ചു വെന്നാണ് കേസ്.

പൂക്കുടി ചിണ്ടനാണ് കാർത്ത്യായനിയുടെ ഭർത്താവ്.  മക്കൾ: ലീല, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രൻ, യമുന. സഹോദരങ്ങൾ : പത്മനാഭൻ (റിട്ട. പഞ്ചാബ് നാഷണൽ ബാങ്ക്) വേലായുധൻ (റിട്ട. സി.ഐ.എസ്.എഫ്) പരേതരായ കരുണാകരൻ (റിട്ട. എയർഫോഴ്സ്) രാഘവൻ (റിട്ട. സി.ഐ.എസ്.എഫ്)