കണ്ണൂർ എളയാവൂർ ക്ഷേത്ര കവർച്ച നടത്തിയ കുപ്രസിദ്ധ ഭണ്ഡാരമോഷ്ടാവ് പ്രശാന്തൻ അറസ്റ്റിൽ

The notorious robber Prashanth, who committed a theft at the Kannur Elayavoor temple has been arrested
The notorious robber Prashanth, who committed a theft at the Kannur Elayavoor temple has been arrested

നേരത്തെ നിരവധി ക്ഷേത്ര ഭണ്ഡാരമോഷണക്കേസുകളിൽ പിടിയിലായി ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

കണ്ണൂർ: ഭണ്ഡാരമോഷണത്തിൽ കുപ്രസിദ്ധനായ വാരത്തെ വലിയ വീട്ടിൽ പ്രശാന്തനെ ( 53 ) കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. ഈക്കഴിഞ്ഞ 14 ന് മുണ്ടയാട്ടെ എരിഞ്ഞിയിൽ ഭഗവതി ക്കാവിലെ ഭണ്ഡാരം പൊളിച്ച് കവർച്ച നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

tRootC1469263">

നേരത്തെ നിരവധി ക്ഷേത്ര ഭണ്ഡാരമോഷണക്കേസുകളിൽ പിടിയിലായി ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് പ്രതിജയിലിൽ നിന്നുമിറങ്ങി മോഷണത്തിൽ സജീവമായതെന്നും പൊലിസ് അറിയിച്ചു. 

എന്നാൽ മുത്തപ്പൻ മടപ്പുരകളിൽ  നിന്ന് മോഷണം നടത്താറില്ല. മറ്റു ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളാണ് കവരുന്നത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Tags