എൻ.ഡി.എസ്ഥാനാർത്ഥി പത്രിക സമർപ്പിക്കാനെത്തിയത് ആനപ്പുറത്ത്, കൂടെ കളറാക്കാൻ പുലിക്കളിയും ചെണ്ടവാദ്യസംഘവും

The NDA candidate came to file his nomination on an elephant, accompanied by a tiger dance and a Chenda band to add color.

കണ്ണൂർ: എൻ.ഡി.എ  അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥികെ.കെ വിനോദ് കുമാർ കൊമ്പനാന പുറത്ത് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനായി എത്തിയത് കൗതുകമായി. ബി.ജെ.പി ജില്ലാ കമ്മിറ്റിഓഫീസായ കണ്ണൂർ താളിക്കാവ് നിന്നും പുറപ്പെട്ട് തളാപ്പ് സുന്ദരേശ്വരക്ഷേത്രത്തിന് സമീപത്തൂടെ ദേശീയപാതയിലെ തെക്കി ബസാറിലൂടെ സിഗ്നൽ ലൈറ്റ് മുറിച്ചു കടന്ന് കലക്ടറേറ്റിൽ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തുകയായിരുന്നു. 

വീൽ ഘടിപ്പിച്ച റോബോർട്ടിക് ആനപ്പുറത്ത് കയറിയായിരുന്നു സ്ഥാനാർത്ഥി എഴുന്നെള്ളിപ്പ് നടത്തിയത്. തൃശൂരിൽ നിന്നെത്തിയ പുലികളി സംഘം ചെണ്ടവാദ്യസംഘം, തുടങ്ങി കളറായിരുന്നു പത്രിക സമർപ്പിക്കൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും അകമ്പടിയായുണ്ടായിരുന്നു.and rousing them

Tags