തളിപ്പറമ്പ് പുളിപ്പറമ്പിലെ ത്രോബോൾ സംസ്ഥാന താരത്തിന്റെയും കുടുംബത്തിന്റെയും ദുരിതജീവിതം: സഹകരണ വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി
തളിപ്പറമ്പ : പുളിമ്പറമ്പ തോട്ടാറമ്പിലെ ത്രോബോൾ സംസ്ഥാന താരവും കുടുംബവും ദുരിതത്തിലായ വാർത്ത പുറത്തുവന്നതോടെ മന്ത്രിയുടെ ഇടപെടൽ. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം. ലിജു വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടി. ഇലക്ട്രോണിക്സ് വ്യാപാരരംഗത്തെ പ്രമുഖ കമ്പനിയായ മൈജിയും ഇട പെടൽ നടത്തിയിട്ടുണ്ട്. വർഷങ്ങളോളം സംസ്ഥാന ത്രോബോൾ താരമായിരുന്ന പുളിമ്പറമ്പ തോട്ടാറമ്പിലെ അശ്വതിയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി വിവരിച്ച് ദിവസങ്ങൾക്ക് മുമ്പ് കേരള ഓൺലൈൻ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വീട് നിർമ്മാണത്തിനായി കേരള ബാങ്കിൽ നിന്ന് കുടുംബം വായ്പയെടുത്തിരുന്നു. ഭർത്താവ് നിധിൻ, ഭർതൃമാതാവ് ആരംഭൻ സുനില, ഭർതൃപിതാവ് തോമസ്, മക്കളായ അക്യത, ആമിയ എന്നിവർക്കൊപ്പമാണ് വീട്ടിൽ താമസം. ഭർത്താവിനും പിതാ വിനും അപകടങ്ങൾ സംഭവിച്ചതോടെയാണ് വായ്‌പ അടവുകൾ മുട ങ്ങിയത്. ഇതോടെ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. തുടർന്ന് വീടിനോട് ചേർന്നുള്ള ഒറ്റമുറി ചായ്പ്പിലാണ് ഇവരുടെ താമസം.
.jpg)

