അടിയുത്സവം ആവേശമായി : മാവിലായി നിലാഞ്ചിറ വയലിൽ ഒഴുകിയെത്തിയത് ജനസാഗരം

 Nilanchira field in Mavilai adi ulsavam

മാവിലായി : ദേശത്തിൻ്റെ ചരിത്രവും വീര്യവും വിളംബരം ചെയ്തു കൊണ്ടു ശ്രീ മാവിലക്കാവിലെ വിഷു ഉത്സവത്തിന് കൊടിയിറങ്ങി. മൂന്നാം പാലം നിലാഞ്ചിറ വയലിൻ്റെ പുൽതകിടികളെ ത്രസിപ്പിച്ചു കൊണ്ട് മാവിലായി ദേശത്തെ മാത്രമല്ല വിദൂര ദേശങ്ങളിൽ നിന്നു വരെ അടിയുത്സവം കാണാൻ ആബാലവൃദ്ധം ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു സന്ധ്യ മയങ്ങിയപ്പോൾ ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് അടിയുത്സവം തുടങ്ങിയത്.

 കായബലമുള്ള വാല്യക്കാർ മൂത്ത കൂർ വാടിനെയും ഇളയ കൂർ വാടി നെയും ചുമലിലേറ്റി മുഖാമുഖം നിന്നു പിന്നെ നടന്നത് ഒരുപിടി അവിലിന് വേണ്ടി കചേരി ഇല്ലത്ത് ബാലൻ മാർ നടത്തിയ അടിയുടെ പുനരാവിഷ്കരണമായിരുന്നു. അടി മുറുകി ആരുമാരും ജയിക്കാതെ തുടരുമ്പോൾ വലിയ വീട്ടിൽ കാരണവർ നിർത്താൻ ആവശ്യപെട്ടു. 

തുടർന്ന് ഇരു വിഭാഗത്തിലെയും കൈക്കോളൻമാർ അടി അവസാനിപിച്ചു താഴെയിറങ്ങി മാവിലാ കാവിലേക്ക് നീങ്ങി. അടിയുത്സവത്തിന് ശേഷം ദേശവാസികളുടെ വകയായി അതി ഗംഭീര വെടിക്കെട്ടുമുണ്ടായിരുന്നു.

people flooded the Nilanchira field in Mavilai adi ulsavam

Tags