തളിപ്പറമ്പില്‍ ആഢംബര ബൈക്കുമായി വന്‍ ശബ്ദമുണ്ടാക്കി ശല്യം സൃഷ്ടിച്ച യുവാക്കളെ കയ്യോടെ പൊക്കി നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

  locals of Morazha picked up the youths who created a ruckus by making a huge noise with a luxury bike in Taliparamba
  locals of Morazha picked up the youths who created a ruckus by making a huge noise with a luxury bike in Taliparamba

16 ലക്ഷത്തോളം വിലമതിക്കുന്ന കാവസാക്കി കമ്പനിയുടെ നിൻജ ബൈക്കുമായി എത്തിയാണ് ജനങ്ങളെ വെല്ലുവിളിച്ചത്.......

തളിപ്പറമ്പ : തളിപ്പറമ്പ വെള്ളിക്കീലിൽ വൻ ശബ്ദമുണ്ടാക്കി നാട്ടുകാർക്ക് ശല്യം സൃഷ്ടിച്ച് ആഢംബര ബൈക്കുമായി യുവാവി​ന്റെ അതിരക്കളി വീണ്ടും. ടി എൻ 75 എഎക്സ് 3710 ബൈക്കിലെത്തി ഇന്നലെ രാത്രി എട്ട് മണിയോടെ മോറാഴ ​ഗ്രാമീണ വായനശാലയ്ക്ക് സമീപത്തെ റോഡിൽ പ്രത്യേക തരത്തിലുള്ള ശബ്ദമുണ്ടാക്കി പരിസരവാസികൾക്ക് അലോസരം സൃഷ്ടിച്ച് ബൈക്കിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. 

tRootC1469263">

16 ലക്ഷത്തോളം വിലമതിക്കുന്ന കാവസാക്കി കമ്പനിയുടെ നിൻജ ബൈക്കുമായി എത്തിയാണ് ജനങ്ങളെ വെല്ലുവിളിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24 ന് ഇതേ സ്ഥലത്തെത്തി ബൈക്ക് കൊണ്ട് ഉ​ഗ്ര ശബ്ദമുണ്ടാക്കിയതിന് നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിനെ വിവരമറിയിച്ച് യുവാവിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതി​ന്റെ വിരോധത്തിനാണ് ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഇതേ ബൈക്കുമായി വായനശാലയ്ക്ക് സമീപം എത്തിയത്. 

The-locals-of-Morazha-picked-up-the-youths-who-created-a-ruckus-by-making-a-huge-noise-with-a-luxury-bike-in-Taliparamba.jpg

തുടർന്ന് പ്രത്യേക രീതിയിലുള്ള ഉ​ഗ്ര ശബ്ദം പുറപ്പെടുവിച്ചു. ഈ സമയം വായനശാലയിൽ   വാർഷികാഘോഷവുമായി  ബന്ധപ്പെട്ട യോഗം  നടക്കുന്നുണ്ടായിരുന്നു. ശബ്​ദം കേട്ട് യോ​ഗത്തിനെത്തിയവർ പുറത്തിറങ്ങിയപ്പോൾ വീണ്ടും ഒരിക്കൽക്കൂടി അതേ ശബ്ദം ആവർത്തിച്ച് ഇവർ വെള്ളിക്കീൽ ഭാ​ഗത്തേക്ക് വാഹനമോടിച്ച് അതിവേ​ഗത്തിൽ പോയി. ഇതോടെ വായനശാല പ്രവർത്തകർ വെള്ളിക്കീലിൽ വിവരമറിയിച്ചു. വെള്ളിക്കീൽ കൈരളി വായനശാല പ്രവർത്തകർ ഈ സംഘത്തെ തടഞ്ഞുവെച്ചു. 

മോറാഴയിൽ നിന്നെത്തിയ 150 ഓളം പേർ ഇവരെ തടഞ്ഞു നിർത്തി പൊലീസിനെ വിവരമറിയിച്ചു. എസ് ഐ മുഹമ്മ​ദലിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് മൂന്ന് പേരെയും ബൈക്കുകൾക്കൊപ്പം കസ്റ്റഡിയിലെടുത്തു. 

ബൈക്ക് ഉപയോ​​ഗിച്ച് ശബ്ദമുണ്ടാക്കിയ പാപ്പിനിശ്ശേരി ചുങ്കം സ്വദേശി മിഹാദി (27) ൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. അനന്തര നടപടികൾക്കായി മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിച്ചു. ഇവർ ലഹരി ഉപയോ​ഗിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ എക്സൈസിനെയും നാട്ടുകാർ വിവരമറിയിച്ചു. എക്സൈസ് എത്തി പരിശോധന നടത്തി.

Tags